സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ വീട്ടമ്മ കെ എസ് ആർ ടി സി ബസ് കയറി  മരിച്ചു

 


കുന്നംകുളം: കെ.എസ്‌.ആർ.ടി.സി ബസിനെ മറികടക്കുന്നതിനിടെ സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ്  വീട്ടമ്മ മരിച്ചു. ചിറ്റാട്ടുകര പൊന്നരാശ്ശേരി വീട്ടിൽ രാജി(54)യാണ്‌ മരിച്ചത്.ശനിയാഴ്ച്ച രാവിലെ ഏഴരയോടെ കുന്നംകുളം പാറേമ്പാടത്താണ് അപകടമുണ്ടായത്.

മകളുടെ വീട്ടിൽ നിന്ന് മകനോടൊപ്പം ബൈക്കിൽ കുന്നംകുളം ഭാഗത്തേക്ക്‌ പോകുന്നതിനിടെ പിറകിൽ വന്നിരുന്ന ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.

എതിർ ദിശയിൽ നിന്ന് വന്ന വാഹനത്തെ കണ്ട് ബ്രേക്ക് ചെയ്തപ്പോഴാണ് ബൈക്കിൽ നിന്നും ബസ്സിനടിയിലേക്ക് രാജിതെറ്റിച്ച് വീണത്.തുടർന്ന് പിൻചക്രം ദേഹത്ത്‌കൂടി കയറിയിറങ്ങുകയായിരുന്നു.

നിർത്താതെ പോയ കെ എസ്‌ ആർ ടി സി ലോഫ്ലോർ ബസ്സ്‌ തൃശ്ശൂരിൽ നിന്നും കുന്നംകുളത്ത് എത്തിച്ചു.കുന്നംകുളം പോലീസ്‌ മേൽ നടപടികൾ സ്വീകരിച്ചു.

Below Post Ad