കൂറ്റനാട്: പാലക്കാട് ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള വി. എം. ബാലൻമാസ്റ്റർ സ്മാരക പുരസ്‌കാരം പ്രഖ്യാപിച്ചു.
വി. എം. ബാലൻമാസ്റ്ററുടെ സ്മരണാർത്ഥം ബ്രദേർസ് ലൈബ്രറി പട്ടിത്തറ പാലക്കാട് ജില്ലയിലെ മികച്ച ലൈബ്രറിക്ക് നൽകുന്ന 25000രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് ഈ വർഷം ആലൂർ യുവജനവായനശാലക്ക് നൽകും.
ഡോ. സി. പി. ചിത്രഭാനു മാഷ് ചെയർമാനും വി. എം. രാജീവ് (കൺവീനർ) ടി. സത്യനാഥൻ മാഷ് (സെക്രട്ടറി പട്ടാമ്പി താലൂക്ക് ലൈബ്രറി കൌൺസിൽ), ഗോപു പട്ടിത്തറ എന്നിവർ അംഗങ്ങളുമായ കമ്മിറ്റി കിട്ടിയ അപേക്ഷകൾ വിലയിരുത്തി മികച്ച വായനശാലകളിൽ നേരിട്ട് സന്ദർശിചാണ് അവാർഡ് പ്രഖ്യാപിച്ചത്.
കൂറ്റനാട് നടത്തിയ പത്ര സമ്മേളനത്തിൽ. ടി. പി. മുഹമ്മദ് മാഷ് (പട്ടാമ്പി താലൂക്ക് ലൈബ്രറി കൌൺസിൽ എക്സിക്യൂട്ടീവ് )വി. എം. രാജീവ്, ഗോപു പട്ടിത്തറ, മജീദ്. സി, മുഹമ്മദ്ണ്ണി മാസ്റ്റർ എന്നിവർ പങ്കെടുത്തു.
17/11/24 ഞായർ 5 മണിക്ക് ബ്രദേർസ് ലൈബ്രറി പരിസരത്ത് നടക്കുന്ന അനുസ്മരണ പരിപാടിയിൽ അവാർഡ് വിതരണം ചെയ്യും എം വി നികേഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്യും. ടി കെ നാരായണദാസ് ( പ്രസിഡണ്ട് പാലക്കാട് ജില്ല ലൈബ്രറി കൗൺസിൽ) അധ്യക്ഷനാകും. പ്രശസ്ത സിനിമാനടൻ ടി ജി രവി മുഖ്യാതിഥിയായി പങ്കെടുക്കും. വായനശാല വാർഷികത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറും. കൂറ്റനാട് ലിറ്റിൽ എർത്ത് തിയേറ്റർ 100% സിന്ദാബാദ് എന്ന നാടകം ഉണ്ടായിരിക്കും