പെരിന്തൽമണ്ണ: നമസ്ക്കരിക്കാൻ പള്ളിയിലെത്തിയ ആളുടെ കാർ കത്തി നശിച്ചു. പെരിന്തൽമണ്ണ പൊന്ന്യാകുർശി ജുമാ മസ്ജിദ് മുമ്പിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന 2017 മോഡൽ ടൊയോട്ട ഇത്തിയോസ് ലിവ കാറാണ് കത്തിനശിച്ചത്.
പൊന്ന്യാകുർശിയിലെ കിഴിശ്ശേരിമണ്ണിൽ ഷഫീഖിൻ്റെ കാറാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 5.30 ന് പള്ളിയിൽ നിസ്ക്കാരം നടന്നുകൊണ്ടിരിക്കുമ്പോഴാണ് കാറിന് തീ പിടിച്ചത്.
നിസ്ക്കാരം കഴിഞ്ഞ് ആളുകൾ എത്തിയപ്പോൾ കാർ കത്തിക്കൊണ്ടിരിക്കുകയായിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തതിന് കാരണമെന്ന് പ്രാഥമിക നിഗമനം