പാലക്കാട് ജില്ലാ കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷത്തിൽ നിറഞ്ഞു തുള്ളിയ വെളിച്ചപ്പാട് ജനശ്രദ്ധ കേന്ദ്രീകരിച്ചു. ചെണ്ടമേളത്തോടെ സ്റ്റേജിലേക്കെത്തിയ പാലക്കാടൻ കലാ രൂപങ്ങളായ തിറയും പൂതനും, പുറകിൽ നിന്നും ഉറഞ്ഞു തുള്ളി തുള്ളി വരുന്ന വെളിച്ചപ്പാടിനെയുമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ജനങ്ങൾക്കിടയിലൂടെ വന്ന വെളിച്ചപ്പാട് സ്റ്റേജിൽ കാഴ്ച്ച വെച്ച കലാരൂപങ്ങൾ എന്ത് കൊണ്ടും മികച്ചതായിരുന്നു
നാട്ടിലെ ഉത്സവപ്പറമ്പുകളിൽ കണ്ട് വരുന്ന ശിങ്കാരിമേളത്തോട് കൂടിയുള്ള പാലക്കാടൻ നൈറ്റിന്റെ വാർഷികം മലയാളികൾ ഒന്നടങ്കം ഉത്സവപ്പറമ്പാക്കിയപ്പോൾ അതിൽ എടുത്തു പറയേണ്ട ഒന്നാണ് ഈ വെളിച്ചപ്പാടിന്റെ അവതരണം.
പ്രോഗ്രാം നേരിൽ കണ്ടവരിൽ നിന്ന് വളരെ ഗംഭീരമായി എന്ന് പറയുന്ന ഈ കലാ രൂപം അവതരിപ്പിച്ചത് സന്തോഷ് പാലക്കാടാണ്.
പാലക്കാടൻ നൈറ്റിൽ പാലക്കാടൻ കലാരൂപങ്ങൾ ഉൾപ്പെടുത്താൻ ആദ്ദേഹവും ശിവാനന്തൻ പനമണ്ണയും ശ്രമിച്ച ഫലം വിജയകരമാക്കാൻ സാധിച്ചതിൽ പാലക്കാടൻ ടീം തന്നെ അഭിമാനത്തിലാണ്.
ജിദ്ദ മലയാളി സമൂഹത്തിൽ വെളിച്ചപ്പാടിനെയും പാലക്കാടൻ കലാ രൂപങ്ങളേയും അവതരിപ്പിക്കാൻ കഴിഞ്ഞതിലും, മലയാളി സമൂഹം അത് അംഗീകരിച്ചു എന്നതിലും പാലാക്കാട്ടുകാരും ഏറെ സന്തോഷത്തിലാണ്.
മുജീബ് തൃത്താല