എടപ്പാൾ : തവനൂർ കൂരടയിൽ യു ടേൺ എടുക്കുന്നതിനിടയിൽ എടപ്പാൾ ദാറുൽ ഹിദായ സ്കൂൾ ബസ്സും പൊന്നാനിയിൽ നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം.
സ്കൂൾ ബസ്സിൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല
പൊന്നാനി കുറ്റിപ്പുറം ദേശീയപാത നിർമ്മാണം നടക്കുന്ന കൂരട പ്രവാസി പടിയിലാണ് രാവിലെ എട്ടുമണിയോടെ അപകടം ഉണ്ടായത്. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.