തൃശൂർ : നാട്ടികയിലുണ്ടായ അതീവ ദാരുണമായ അപകടത്തിൽ മരിച്ചവർക്ക് മന്ത്രി എം.ബി രാജേഷ് ആദരാഞ്ജലികൾ അർപ്പിച്ചു. പരിക്കേറ്റവരെയും ബന്ധുക്കളെയും സന്ദർശിച്ചു ആശ്വസിപ്പിച്ചു
മുഖ്യമന്ത്രിയുടെ പ്രത്ര്യേക നിർദേശപ്രകാരമാണ് ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് മന്ത്രി തൃശൂരിലെത്തിയത്.
കുടുംബത്തിനൊപ്പം സർക്കാരുണ്ടാവുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കുറ്റവാളികൾക്കെതിരെ കർക്കശമായ നടപടിയുണ്ടാവും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത നമുക്കുണ്ടാവണമെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.