ഓങ്ങല്ലൂരിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. രണ്ടു പേർക്ക് പരിക്ക്


 

പട്ടാമ്പി: ഓങ്ങല്ലൂർ സെൻ്ററിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. കുളപ്പുള്ളി ഭാഗത്ത് നിന്നും പട്ടാമ്പി ഭാഗത്തേക്ക് വരികയായിരുന്നു സ്വകാര്യ ബസ് മുൻപിൽ പോകുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

 അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ഓങ്ങല്ലൂർ തെരുവ് സ്വദേശികളായ രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

Below Post Ad