സി.പി.ഐ.എം. തൃത്താല ഏരിയ സമ്മേളനത്തിന് പൊതു സമ്മേളന നഗരിയിൽ  പതാക ഉയർന്നു

 


കൂറ്റനാട്: സി.പി.ഐ.എം. തൃത്താല ഏരിയ സമ്മേളന പൊതുസമ്മേളന നഗരി യിൽ പതാകയുയർന്നു .ഇരുമ്പകശേരി എ യു പി സ്ക്കൂൾ ഗ്രൗണ്ടിൽ സജ്ജമാക്കിയ എം ചന്ദ്രൻ നഗറിൽ സംഘാടക സമിതി ചെയർമാൻ കെ ജനാർദ്ദനൻ പതാക ഉയർത്തി. 

ജില്ല സെക്രട്ടേറിയേറ്റംഗം വി കെ ചന്ദ്രൻ പതാക ഏറ്റു വാങ്ങി .ജില്ലകമ്മറ്റിയംഗം പി എൻ മോഹനൻ, സംഘാടക സമിതി കൺവീനർ പി നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. ഞാങ്ങാട്ടിരി പി അയ്യപ്പൻ്റെ സ്മൃതിമണ്ഡപത്തിൽ പതാകജാഥ ജില്ല സെക്രട്ടറിയേറ്റംഗം പി മമ്മിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി പി മുഹമ്മദ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എം ഉമാശങ്കർ സംസാരിച്ചു.


ഏരിയ കമ്മിറ്റി അംഗം കെ പി ശ്രീനിവാസൻ ക്യാപ്റ്റനായ ജാഥ ഞാങ്ങാട്ടിരി ,മാട്ടായ,വട്ടൊള്ളി, രായമംഗലം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷമാണ് ഇരുമ്പകശേരിയിൽ എത്തിച്ചേർന്നത്.
പൊതുസമ്മേളന നഗരിയിൽ മഹിള അസോസിയേഷൻ തിരുമിറ്റക്കോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര കളി അരങ്ങേറി.


വെള്ളിയാഴ്ച രാവിലെ 9.30ന്പ്രതിനിധി സമ്മേളനം വിഎം ബാലൻ മാസ്റ്റർ നഗറിൽ (ഇറുമ്പകശ്ശേരി അമാന കൺവെൻഷൻ സെന്റർ) സംസ്ഥാന കമ്മറ്റിയംഗം എം ബി രാജേഷ്  ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടേറിയേറ്റംഗങ്ങളായ പി മമ്മിക്കുട്ടി എം എൽ എ, വി കെചന്ദ്രൻ എന്നിവർ പങ്കെടുക്കും.
ശനിയാഴ്ച വൈകീട്ട് 4.30ന് തൃത്താല ഏരിയയിലെ എല്ലാ ലോക്കൽ കമ്മറ്റികളിൽ നിന്നുമായി 1000 റെഡ് വളണ്ടിയർമാരുടെ മാർച്ചും തിരുമിറ്റക്കോട് ലോക്കൽ കേന്ദ്രീകരിച്ചുള്ള ബഹുജന റാലിയും
ആറങ്ങോട്ടുകര സെന്ററിൽ നിന്ന് ആരംഭിക്കും. 

തുടർന്ന് എം ചന്ദ്രൻ നഗറിൽ (ഇറുമ്പകശ്ശേരി എ യു പി സ്കൂൾ ഗ്രൗണ്ടിൽ) വെച്ച് ചേരുന്ന പൊതുസമ്മേളനം എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

Below Post Ad