ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ ഡിസംബർ 10-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ്.ന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടന്നു.
ചാലിശ്ശേരി മണ്ഡലം യു.ഡി.എഫ്.ചെയർമാൻ പി.വി.ഉമ്മർ മൗലവിയുടെ അധ്യക്ഷതയിൽ നിയോജകമണ്ഡലം യു.ഡി.എഫ്.കൺവീനർ എസ്.എം.കെ.തങ്ങൾ ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു.
ഡി.സി.സി.ജനറൽ സെക്രട്ടറി കെ.ബാബു നാസർ,തൃത്താല നിയോജക മണ്ഡലം യു.ഡി.എഫ്. ചെയർമാൻ ടി.കെ.സുനിൽകുമാർ,ചാലിശ്ശേരി മണ്ഡലം യു.ഡി.എഫ്.കൺവീനർ പി.ഐ.യൂസഫ്,പി.സി.ഗംഗാധരൻ,എ.എം.ഷഫീഖ്,ഫൈസൽ മാസ്റ്റർ,സ്ഥാനാർത്ഥി കെ.സുജിത,
റഫീഖ് അവുങാട്ടിൽ,പ്രദീപ് ചെറുവാശ്ശേരി, മുഹമ്മദാലി ആനപ്പറമ്പിൽ,സജീഷ് കളത്തിൽ,സലീം ചാലിശ്ശേരി,റിയാസ് വെളുത്ത പറമ്പിൽ,പി.എം.ഹംസ, ജലീൽ നരിക്കാട്ടിൽ,മുഹമ്മദ് കുട്ടി പരുവിങ്ങൽ,നിഷ അജിത് കുമാർ,ഷീല മണികണ്ഠൻ, എൻ.എം.കുഞ്ഞുമോൻ,നജ്മുദ്ദീൻ അറക്കൽ എന്നിവർ പങ്കെടുത്തു.