തൃത്താല നിയോജക മണ്ഡലത്തിലെ പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കൂറ്റനാട് പ്രസ്സ് ക്ലബ് ഓഫീസ് ഡിസംബർ 22 ന് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് മന്ത്രി എം ബി രാജേഷ് ഓഫീസ് കെട്ടിടത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിക്കും.
കൂറ്റനാട് - ഗുരുവായൂർ റോഡിലെ പെട്രോൾ പമ്പിന് സമീപത്തെ ബിൽഡിങ്ങിലാണ് പ്രസ്സ് ക്ലബ്ബ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ഓഫീസ് കെട്ടിടത്തിലെ അവസാന വട്ട മിനുക്ക് പണികൾ പുരോഗമിക്കുകയാണ്.
ചടങ്ങിൽ, മുൻ എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ , സഹകരണ ബാങ്ക് ഭാരവാഹികൾ ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സർവീസ് സംഘടനാ ഭാരവാഹികൾ, വ്യാപാരി സംഘടന നേതാക്കൾ ,കലാ-കായിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
തൃത്താല നിയോജക മണ്ഡലത്തിലെ ആളുകൾക്കും സംഘടനകൾക്കും പത്രസമ്മേളനങ്ങൾ വിളിച്ച് ചേർക്കാൻ ആവശ്യമായ മുഴുവൻ സംവിധാനങ്ങളുമൊരുക്കി തികച്ചും ആധുനിക രീതിയിലാണ് പ്രസ് ക്ലബ്ബ് ഓഫീസ് കെട്ടിടം സജ്ജീകരിച്ചിരിക്കുന്നതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് സി മൂസ പെരിങ്ങോട് പറഞ്ഞു.
നിലവിൽ തൃത്താലക്കാർക്ക് വാർത്താ സമ്മേളനം വിളിച്ച് ചേർക്കാൻ ദൂരെ പലയിടങ്ങളിലും ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു. കൂറ്റനാട് പ്രസ് ക്ലബ്ബ് യാഥാർഥ്യമാവുന്നതോടെ തൃത്താലക്കാർക്ക് ഇനി വാർത്താ സമ്മേളനങ്ങൾ ഇനി കൂറ്റനാട് പ്രസ് ക്ലബ്ബിലൂടെ മാധ്യമങ്ങളിലേക്കെത്തിക്കാനാവുമെന്നും ഭാരവാഹികൾ അറിയിച്ചു.
രക്ഷാധികാരികളായ വീരാവുണ്ണിമുള്ളത്ത് , ഉമാശങ്കർ എഴുമങ്ങാട് ,സി.കെ. ഉണ്ണികൃഷ്ണൻ , പ്രസ്ക്ലബ്ബ് സെക്രട്ടറി ഇസ്മായിൽ പെരുമണ്ണൂർ , ട്രഷറർ രഘു പെരുമണ്ണൂർ , പ്രദീപ് ചെറുവാശേരി അബൂബക്കർ , റഹീസ് , മധു കൂറ്റനാട് , കെ.ജി. സണ്ണി ഗീവർ ചാലിശ്ശേരി, ഷിബിൻ എന്നിവർ സംസാരിച്ചു.