തൃത്താല ഹൈസ്കൂളിൽ 1979 -80 അധ്യയന വർഷം പത്താം ക്ലാസ് പഠിച്ചവരുടെ കൂട്ടായ്മ, നിളയോരം- 80 എന്ന പേരിൽ ഡിസം.29ന് ഞായറാഴ്ച വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ സംഗമിക്കുന്നു.
അഞ്ചുവർഷം മുമ്പ് രൂപീകരിച്ച നിളയോരം ഗ്രൂപ്പാണ് തൃത്താല ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾക്ക് തുടക്കമിട്ടതെന്നും
കഴിഞ്ഞ കുറെ വർഷങ്ങളായി നിരവധി പ്രവർത്തനങ്ങൾ, ഒത്തുചേരലുകൾ, യാത്രകൾ എന്നിവ നിളയോരം ഗ്രൂപ്പ് നടത്തിയിട്ടുണ്ടെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സഹപാഠികളിൽ അർഹരായവർക്ക് ധനസഹായം നൽകുന്നതിനും അവരെ ചേർത്തു പിടിക്കുന്നതിനും നിളയോരം മുൻഗണന നൽകുന്നുണ്ട്.
ഈ ഗ്രൂപ്പിലെ മുഴുവൻ പേർക്കും 2025ൽ 60 വയസ്സ് തികയുന്നതിനാൽ ഇത്തവണ ഈ സംഗമത്തിന് 60+ എന്ന വിശേഷണം നൽകിയിട്ടുണ്ടെന്ന് 'നിളയോരം' 80 കൂട്ടായ്മയുടെ ഭാരവാഹികളായ യു.വിജയകൃഷ്ണൻ,രാധാകൃഷ്ണൻ ആലുവീട്ടിൽ, മൊയ്തീൻ കുട്ടി, ജയശ്രീ ഹരിദാസ്, എ.വി ശ്രീനിവാസൻ,
അബ്ദുൽ റസാഖ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.