ദേശീയ ശാസ്ത്ര നാടക മൽസരം: കേരളത്തെ പ്രതിനിധീകരിച്ച് തൃത്താല ഐ.ഇ.എസ് സ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മാറ്റുരയ്ക്കും

 


ഡൽഹിയിൽ നടക്കുന്ന ദേശീയ ശാസ്ത്ര നാടക മൽസരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് തൃത്താല ഐ.ഇ.എസ് സ്കൂൾ വിദ്യാർത്ഥികൾ ഇന്ന് വേദിയിലെത്തും. തൃത്താല ഉപജില്ല, പാലക്കാട് ജില്ല, സംസ്ഥാന തലത്തിൽ  ഹൈസ്കൂൾ വിഭാഗം ശാസ്ത്ര നാടക മൽസരത്തിൽ ഒന്നാം സ്ഥാനം എന്നിവ കരസ്ഥമാക്കിയാണ് തൃത്താല ഐ.ഇ.എസ് സ്കൂൾ ദേശീയ ശാസ്ത്ര നാടക മൽസത്തിനെത്തിയത്. 

മുഹമ്മദ് സിനാൻ, മുഹമ്മദ് അൽത്താഫ്, മുഹമ്മദ് മുസ്തഫ,മുഹമ്മദ് ഫർഹാൻ, ഫിദ ഫർഹ,ഷഫ്ന, ദിൽന, ദിയ എന്നിവരാണ് നാടകത്തിൽ അഭിനയിക്കുന്നത് .സ്കൂൾ സെക്രട്ടറി ബഷീർ, അധ്യാപകരായ ഷൈബിൻ, ഷാഫി, റസീന, ദിവ്യ, ഡയറക്ടർ ആബിദ് മംഗലം, തുടങ്ങിയവരാണ് ഡൽഹിയിൽ എത്തിയിട്ടുള്ളത്.

ശനിയാഴ്ച സ്കൂൾ ബസ്സിൽ ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ട നാടക സംഘം ബുധനാഴ്ച രാവിലെയാണ് ഡൽഹിയിലെത്തിയത്.

സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ സ്കൂൾ ബാഗ്ളൂരിൽ നടന്ന സൗത്ത് സോൺ മൽസരത്തിലും ഒന്നാം സ്ഥാനം നേടിയാണ് ദേശീയ തലത്തിലെ മൽസരത്തിൽ എത്തിയത്. ഇന്ത്യയിൽ നിന്നുള്ള പത്ത് ടീമുകളാണ് ശാസ്ത്രനാടകം അവതരിപ്പിക്കുന്നത്. 

Tags

Below Post Ad