ചാത്തനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 1983-84 വർഷം എസ്.എസ്.എൽ.സി കഴിഞ്ഞ് പുറത്തിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾ 40 വർഷത്തിനു ശേഷം വീണ്ടും സംഗമിക്കുമെന്ന് ഭാരവാഹികൾ കൂറ്റനാട് പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 11ന് 'സുഖദം' എന്ന പേരിലാണ് കുടുംബ സംഗമം സംഘടിപ്പിക്കുന്നത്. ഗുരുവന്ദനം, ലോഗോ പ്രകാശനം, കലാപരിപാടികൾ എന്നിവ നടക്കും. റിട്ട. പ്രിൻസിപ്പൽ പരമേശ്വരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും. വിശ്രമജീവിതം നയിക്കുന്ന പൂർവാധ്യാപകരെ അവരുടെ വീടുകളിൽ ചെന്ന് ആദരിക്കുമെന്നും ഭാരവാഹികളായ പി.വി വാപ്പുട്ടി, സി.പി രവീന്ദ്രൻ, ടി.വി ഹരിദാസൻ, എം.നന്ദൻ, ടി.പ്രേമ, പി.വി ജയലക്ഷ്മി എന്നിവർ അറിയിച്ചു.