പൊന്നാനി കബീര്‍ വധക്കേസ്: ഒളിവിലായിരുന്ന സുഹൃത്ത് മനാഫ് അറസ്റ്റില്‍ arrest


 

പൊന്നാനി:പൊന്നാനിയില്‍ മര്‍ദ്ദനമേറ്റ്  യുവാവ് മരിച്ച സംഭവത്തില്‍  സുഹൃത്തായ മനാഫിനെ പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തു. പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

പൊന്നാനിയില്‍ മുക്കാടി കടപ്പുറത്ത് മദ്യപാനവും  ലഹരി ഉപയോഗവും തുടര്‍ന്ന് സുഹൃത്തുക്കള്‍ തമ്മില്‍ തെറിവിളിയും വെല്ലുവിളിയെയും തുടര്‍ന്ന് ഉണ്ടായ അടിപിടിയിലാണ്  പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊന്നാനി  മുക്കാടി കടപ്പുറത്തുള്ള കളത്തില്‍ പറമ്പില്‍  കബീര്‍ (33 ) മരിച്ചത്.ഈ കേസിലാണ്  സുഹൃത്തിനെ പോലിസ് അറസ്റ്റ് ചെയ്തത്.

 ജനുവരി  മാസം 16 ന് രാത്രി സുഹൃത്തുക്കളായ കബീറും  മനാഫും പരിസരത്തുള്ളവരും കൂടി കടപ്പുറത്ത് ഇരിക്കെ മദ്യപാനവും, ലഹരി ഉപയോഗവും മൂലം തര്‍ക്കത്തിലാവുകയായിരുന്നു. 

തുടര്‍ന്ന്  ഇവര്‍ തമ്മില്‍ അടിപിടി ഉണ്ടാവുകയും  ശരീരത്തിന് തളര്‍ച്ച സംഭവിച്ച കബീറിനെ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന സഹോദരന്‍  ഗഫൂറും  കൂട്ടുകാരും ചേര്‍ന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലൂം എത്തിക്കുകയായിരുന്നു.

 തുടര്‍ന്ന് പരിക്ക് ഗുരുതരമാണെന്ന് കണ്ടതോടെ  തൃശ്ശൂര്‍  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.  ചികിത്സയില്‍ ഇരിക്കെ 24 തിയ്യതി കബീര്‍  മരിക്കുകയായിരുന്നു.കബീറിന്റെ കഴുത്തില്‍ ഗുരുതര പരിക്കേറ്റ് ശരീരത്തിന്റെ  ചലനശേഷി നഷ്ടപ്പെട്ട നിലയിലായിരുന്നു.

 സഹോദരന്‍ ഗഫൂറും മരിച്ച കബീറിന്റെ ഉറ്റ സുഹൃത്തും കേസിലെ മുഖ്യ പ്രതിയുമായ മുക്കാടി ബംഗ്ലാവ് സ്വദേശി പറമ്പില്‍ മനാഫും (33) ചേര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ഡോക്റ്ററെ കണ്ട് കബഡി കളിയില്‍  പരിക്ക് പറ്റിയതായി കളവ് പറയുകയായിരുന്നു.തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെ കബീര്‍ മരണപ്പെട്ടത്തോടെയാണ്  സുഹൃത്തുക്കളായ മനാഫും മരിച്ച കബീറും തമ്മില്‍ നടന്ന അടിപിടിയില്‍ ആണ് കബീറിന് പരിക്കേറ്റത് എന്ന് ബന്ധുക്കള്‍ പോലിസിനെ അറിയിച്ചത്. 

കബീറിന്റെ പരിക്ക് ഗുരുതരമാണെന്ന് അറിഞ്ഞതോടെ സുഹൃത്തുക്കളായ മനാഫും മറ്റ് സുഹൃത്തുക്കളും ഒളിവില്‍ പോവുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തു 24 മണിക്കൂറുകള്‍ക്കകം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിളില്‍ പോയ മുഖ്യ പ്രതി  മനാഫിനെ വൈക്കം പോലീസിന്റെ സഹായത്തോടെ വൈക്കം മാനാത്ത്കാവിലുള്ള പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും  കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.


മദ്യപാനത്തെ തുടര്‍ന്നു  തുടര്‍ന്നുണ്ടായ വാക്കേറ്റവും കയ്യാങ്കളിയും കബീറിന്റെ മരണത്തില്‍ കലാശിക്കുകയായിരുന്നു.മനാഫ് മറ്റ് സുഹൃത്തുക്കള്‍ക്ക് ഒപ്പം കബീറിനെ ആശുപത്രിയില്‍ എത്തിച്ച് പരിക്ക് ഗുരുതരമാണെന്ന് മനസ്സിലാക്കി ഒളിവില്‍ പോവുകയായിരുന്നു. സംഭവ സമയത്ത് ഉണ്ടായിരുന്ന പതിനഞ്ചോളം പേരെ പല സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തു വിശദമായി ചോദ്യം ചെയ്തതില്‍ മനാഫാണ് കബീറുമായി അടിപിടിയില്‍ ഏര്‍പ്പെട്ടത് എന്ന് കണ്ടെത്തിയത്..തുടര്‍ അന്വേഷണം നടത്തി കൂടുതല്‍ പേര്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് . ഐ .പി. എസ്.തിരൂര്‍ ഡിവൈഎസ്പി. ഈ. ബാലകൃഷ്ണന്‍. എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.  പൊന്നാനി പോലീസ് ഇന്‍സ്‌പെക്ടര്‍  ജലീല്‍ കറുതേടത്ത് എസ്.ഐ മാരായ ആനന്ദ് , അനില്‍ ,വിനോദ്, എ. എസ്.ഐ. മധുസൂദനന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാരായ, അഷ്‌റഫ്, നാസര്‍, പ്രശാന്ത്കുമാര്‍. സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ്, രഞ്ജിത്ത്, കൃപേഷ്,തിരൂര്‍ ഡന്‍സാഫ് അംഗങ്ങള്‍ ആയ എസ്.ഐ ജയപ്രകാശ് ,എ .എസ് ഐ ,ജയപ്രകാശ്, രാജേഷ്. എന്നിവരടങ്ങിയ അന്വേഷണ സംഘം ആണ് ഒളിവില്‍ പോയ പ്രതിയെ  മണിക്കൂറുകള്‍ക്ക് ഉള്ളില്‍ പിടികൂടിയത് .പ്രതിയെ പ്രാഥമിക നടപടികള്‍ക്ക് ശേഷം പൊന്നാനി കോടതിയില്‍ ഹാജരാക്കി.



Below Post Ad