കൂടല്ലർ - കൂട്ടക്കടവ് പുളിക്കൽ മുഹമ്മദ് കുട്ടി മാസ്റ്റർ (76) നിര്യാതനായി

 


കൂടല്ലൂർ : കൂട്ടക്കടവ്  പുളിക്കൽ പരേതനായ ഹൈദ്രോസ് കുട്ടി മുസ്ലിയാരുടെ മകൻ മുഹമ്മദ് കുട്ടി മാസ്റ്റർ (76) നിര്യാതനായി. പട്ടിത്തറ ജി എൽ പി സ്കൂൾ അറബിക് അദ്ധ്യാപകനായിരുന്നു.അസുഖബാധിതനായി ചികിത്സയിലായിരുന്നു

പ്രദേശത്തെ സാമൂഹിക സാംസ്കാരിക മേഖലകളിലും മത പ്രബോധന മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു മുഹമ്മദ് കുട്ടി മാസ്റ്റർ.

അദ്ദേഹത്തെ നാട് വിളിച്ചത് സെക്രട്ടറി കുഞ്ഞിപ്പാക്ക എന്നായിരുന്നു.
നാട്ടിലെ ഏതു പ്രശ്നങ്ങളിലും സൗമ്യമായ ഇടപെടലുകളിലൂടെ രമ്യമായ പരിപരിഹാരങ്ങൾ കാണുന്നതിൽ അദ്ദേഹം എന്നും വിജയിച്ചിരുന്നു.

നാട്ടുകാരുടെ പ്രിയപ്പെട്ട സെക്രട്ടറി കുഞ്ഞിപ്പാക്ക -സംഘടനാ മേഖലയിലെ പ്രിയപ്പെട്ട മുഹമ്മദ് കുട്ടി മാസ്റ്റർ വിടവാങ്ങിയത് നാടിൻറെ സംഘടന രംഗത്തെ തീരാനഷ്ടമാണ്. വളരെ സൗമ്യതയോടെയും ഏറെ സ്നേഹത്തോടെയും തൻറെ ആശ്രിതരെ കണ്ടിരുന്ന പ്രിയപ്പെട്ട മാഷുടെ വിയോഗത്തിൽ നാട് വിങ്ങുകയാണ്.

കൂടല്ലൂർ  കേന്ദ്ര മഹല്ല് കമ്മിറ്റിയംഗമായി പ്രവർത്തിച്ചു. കൂട്ടക്കടവ്  മുനീറുൽ ഇസ്ലാം മദ്രസയുടെ ദീർഘകാല സെക്രട്ടറിയായിരുന്നു. പ്രസിഡൻ്റായിരിക്കെയാണ് വിടവാങ്ങൽ, കൂട്ടക്കടവ് മസ്ജിദുത്തഖ് വ മഹല്ലിൻ്റെ സ്ഥാപിത കാലം മുതൽ ദീർഘ കാലം സെക്രട്ടറിയായിരുന്നു.വിവിധ മദ്രസകളിലെ മുഅല്ലിമും - ഖത്വീബും ആയി സേവനമനുഷ്ഠിച്ചു.

മുസ്ലിംലീഗിന്റെയും സമസ്തയുടെയും നേതൃ നിരയിൽ സജീവമായിരുന്നു.മുസ്‌ലിം ലീഗ് ആനക്കര പഞ്ചാത്ത് വൈസ്പ്രസിഡന്റ്, ശിഹാബ് തങ്ങൾ റിലീഫ് സെൽ ജനറൽ കൺവീനർ, സി എച് സെന്റർ കൂടല്ലൂർ വൈസ് ചെയർമാൻ, എന്നീ പദവികളും. എസ് വൈ എസ് സംസ്ഥാന കൗൺസിലർ, എസ്എംഎഫ്, റൈഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ,എസ് കെ എം എ ,എസ് ഇ എ തുടങ്ങി സമസ്തയുടെ ഒട്ടുമിക്ക പോഷക ഘടകങ്ങളിലും, അൽ ഹിലാൽ ഇംഗ്ലീഷ് സ്കൂൾ കൂടല്ലൂർ,ദാറുൽ അൻവാർ യത്തീംഖാന മൂന്ന് മൂല,സിദ്ദീഖുൽ അക്ബർ യതീം ഖാന കോടനാട് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും നിറസാന്നിധ്യമായിരുന്നു.


ഭാര്യ ആയിഷക്കുട്ടി,മക്കൾ അബ്ദുൽ ജലീൽ,സാജിദ ,മുഹമ്മദ് ജാബിർ, മുഹമ്മദ് റാശിദ് .മരുമക്കൾ: വി പി മൊയ്തീൻ കുട്ടി കൊടുമുണ്ട, സജ്‌ന, ജുമൈല, മുബീന,സഹോദരങ്ങൾ: പരേതനായ അബ്ദുറഹ്മാൻ മുസ്ലിയാർ, പി അബ്ദുള്ളക്കുട്ടി.

ഖൈബർ അടക്കം 28/01/2025 കാലത്തു 11 മണിക്ക് കൂടല്ലൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.





Tags

Below Post Ad