പട്ടാമ്പിയിൽ ജപ്തി ഭീഷണി ഭയന്ന് വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. പട്ടാമ്പി കീഴായൂർ ഗവൺമെൻറ് യുപി സ്കൂളിന് സമീപം താമസിക്കുന്ന കിഴക്കേ പുരക്കൽ വീട്ടിൽ ജയയാണ് (487 മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം.
ഷൊര്‍ണൂരിലെ സഹകരണ അര്‍ബന്‍ ബാങ്കില്‍ നിന്ന് ജപ്തിക്കായി ഉദ്യോഗസ്ഥര്‍ ജയയുടെ വീട്ടില്‍ എത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജയ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
യുവതിക്ക് എണ്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റു. സംഭവത്തിന് പിന്നാലെ പട്ടാമ്പി പൊലീസും തഹസില്‍ദാരും സ്ഥലത്തെത്തി ജപ്തി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു.യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
2015 ഷോർണൂർ കോ-ഓപ്പറേറ്റീവ് അർബൻ കോപറേറ്റീവ് ബാങ്കിൽ നിന്നും 2 ലക്ഷം രൂപ എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. പിന്നീട് കുടിശ്ശികയടക്കം 2022 കാലഘട്ടത്തിൽ നലേമുക്കാൽ ലക്ഷം രൂപയായി. തുടർന്ന് ബാങ്ക് കോടതിയുടെ അനുമതിയോടുകൂടി ജപ്തി നടപടികൾ സ്വീകരിക്കുകയായിരുന്നു.
കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നതായും നടപടിക്രമങ്ങള്‍ പാലിച്ചാണ് ജപ്തിക്ക് എത്തിയതതെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം