പട്ടാമ്പി നേർച്ച നാളെ; രാവിലെ 10 മണി മുതൽ രാത്രി 09.30 മണി വരെ ഗതാഗത നിയന്ത്രണം

 




പട്ടാമ്പി നേർച്ച നാളെ; രാവിലെ 10 മണി മുതൽ രാത്രി 09.30 മണി വരെ ഗതാഗത നിയന്ത്രണം

പെരിന്തൽമണ്ണ ഭാഗത്ത് നിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ തൃത്താലകൊപ്പം ഭാഗത്ത് നിന്നും മുതുതല വെളിയാങ്കല്ല് വഴി ഗുരുവായൂർ ഭാഗത്തേക്കും തിരിച്ചും പോവേണ്ടതാണ്.

വളാഞ്ചേരി, പെരിന്തൽമണ്ണ ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൊപ്പം ഭാഗത്തു നിന്നും മുളയൻകാവ്, വല്ലപ്പുഴ വഴി പാലക്കാട് ഭാഗത്തേക്കും തിരിച്ചും പോവേണ്ടതാണ്.

പാലക്കാട് ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കുളപ്പുള്ളി ഭാഗത്ത് നിന്നും കയിലിയാട്, മുളയൻകാവ്, വല്ലപ്പുഴ വഴി പെരിന്തൽമണ്ണ ഭാഗത്തേക്കും തിരിച്ചും പോവേണ്ടതാണ്

പാലക്കാട് ഭാഗത്ത് നിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കുളപ്പുള്ളി ഭാഗത്തു നിന്നും ചെറുതുരുത്തി, പള്ളം, കൂട്ടുപാത വഴി ഗുരുവായൂർ ഭാഗത്തേക്കും തിരിച്ചും പോവേണ്ടതാണ്.

ഗുരുവായൂർ ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൂറ്റനാട് ഭാഗത്തു നിന്നും തൃത്താല, വെള്ളിയാങ്കല്ല് വഴി പെരിന്തൽമണ്ണ ഭാഗത്തേക്കും തിരിച്ചും പോവേണ്ടതാണ്.

പട്ടാമ്പി മെയിൻ റോഡിലൂടെ 09.02.2025 തിയ്യതി രാവിലെ 10 മണി മുതൽ രാത്രി 09.30 മണി വരെ യാതൊരു കാരണവശാലും വാഹനങ്ങൾ കടന്ന് പോവുന്നതിന് അനുവദിക്കുന്നതല്ലെന്ന് പട്ടാമ്പി പോലീസ് അറിയിച്ചു.


Below Post Ad