പട്ടാമ്പി: പട്ടാമ്പി പുലാമന്തോൾ റോഡിൽ വള്ളൂർ രണ്ടാം മൈൽസിൽ ബൈക്ക് ടാങ്കർ ലോറിയിലിടിച്ച് പെരിന്തൽമണ്ണ ഏലംകുളം എറയത്ര വീട്ടിൽ ഫാത്തിമ അൻസിയ (18) മരണപ്പെട്ടു.
ഇന്ന് ഉച്ചക്ക് 12.30നായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കൊണ്ടോട്ടി സ്വദേശി പുത്തലംവീട്ടിൽ ഷമീർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കലിൽ ഫാർമസി ഡിപ്ലോമ വിദ്യാർഥിനിയാണ് ഫാത്തിമ അൻസിയ.