കാരുണ്യ മുഖം മാഞ്ഞു; പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ മുഹമ്മദ് ഈസ അന്തരിച്ചു

 


ദോഹ: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും കലാ-കായിക-സാമൂഹിക പ്രവർത്തന മേഖലയിലെ നിറ സാന്നിധ്യവുമായ കെ. മുഹമ്മദ് ഈസ (68) അന്തരിച്ചു.

ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു മരണം. മലപ്പുറം വളാഞ്ചേരി മൂടാൽ സ്വദേശിയാണ്.

ഖത്തറിലെ പ്രശസ്തമായ അലി ഇന്റർനാഷണൽ ഗ്രൂപ്പ് ജനറൽ മാനേജറും ഖത്തർ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റും, പെരിന്തൽമണ്ണ സി എച്ച് സെന്റർ ട്രഷററുമായി നിരവധി സംഘടനകളുടെ ഭാരവാഹിയുമാണ് ഇദ്ദേഹം. ഫുട്ബാൾ സംഘാടകനും മാപ്പിളപ്പാട്ട് ഗായകനും ആസ്വാദകനുമെന്ന നിലയിൽ നിറഞ്ഞ് നിന്നാണ് വിടവാങ്ങൽ

തൃത്താല ആസ്പയർ കോളേജിന്റെ സ്ഥാപകൻ ആയിരുന്നു.

Tags

Below Post Ad