തൃത്തായ : പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾക്ക് മാതൃകയായി ഹുസൈൻ തൃത്താല.1980 ൽ തന്നോടൊപ്പം തൃത്താല ഹൈസ്ക്കൂളിൽ പഠിച്ച സഹപാഠികളെ ഖത്തറിലേക്ക് കൊണ്ട് വന്നാണ് ഹുസൈൻ തൃത്താല മാതൃകയായത്.
1980-ൽ തൃത്താല ഹൈസ്കൂളിൽ പഠിച്ച സഹപാഠികളുടെ കൂട്ടായ്മയാണ് നിളയോരം80.ഖത്തറിൽ നിന്നും സൗഹൃദ കൂട്ടായ്മയിൽ പങ്കെടുക്കാനെത്തിയ ഹുസൈൻ മുന്നോട്ട് വെച്ച ആശയമാണ് നിങ്ങൾ ഖത്തറിലേക്ക് വരുകയാണെങ്കിൽ താമസം, ഭക്ഷണം തുടങ്ങിയ ചെലവുകൾ എല്ലാം ഞാൻ വഹിക്കാമെന്നത്.
ഓഫർ കേട്ട ഉടനെ സഹപാഠികൾ ഖത്തർ യാത്രക്കായി ചാടിഇറങ്ങി പുറപ്പെടുകയായിരുന്നു.അങ്ങിനെ എട്ട് സ്ത്രീകളും നാല് പുരുഷന്മാരും അടങ്ങിയ ഒരു ഡസനോളം വരുന്ന യാത്രാ സംഘം ഫെബ്രുവരി 17-ന് ഖത്തറിലെത്തി
യാത്രാ സംഘത്തെ ഖത്തറിൽ ഹുസൈൻ തൃത്താല സ്വീകരിച്ചു. ഗ്രൂപ്പ് നേതൃത്വം വഹിച്ചിരിക്കുന്നത് രാധാകൃഷ്ണൻ ആലൂവീട്ടിലും വിജയകൃഷ്ണമാണ്.
ഈ യാത്രയിലെ ചിലർക്കിത് ആദ്യ വിദേശയാത്ര, ചിലർക്ക് ആദ്യ വിമാനയാത്ര കൂടിയാണെന്നത് യാത്രയെ അതിരുകടന്ന അനുഭവമാക്കി.
അഞ്ചു ദിവസത്തെ ദോഹ സന്ദർശനത്തിനിടെ വിവിധ സ്ഥലങ്ങൾ കാണുകയും കൂടിച്ചേരലുകളിലൂടെ പഴയ ഓർമ്മകൾ പുതുക്കുകയും സൗഹൃദത്തിന്റെ പ്രാധാന്യം പുതിയ തലമുറയ്ക്കു മാതൃകയാകുകയും ചെയ്തു .
ഹുസൈൻ തന്നെ താമസവും ഭക്ഷണവും ഒരുക്കിയതോടെ, സൗഹൃദത്തിന് ദേശാതിർഥികൾ ഇല്ലെന്ന് ഈ കൂട്ടായ്മ വീണ്ടും തെളിയിച്ചു.
ദോഹയിൽ പാക്കോൺ ട്രേഡിംഗ് എന്ന സ്ഥാപനം നടത്തുന്ന ഹുസൈൻ
അക്കോൺ പ്രിന്റിംഗ് പ്രസ്സ് ഡയറക്ടറും ജനറൽ മാനേജറുമായ മൊയ്തീൻ കുട്ടിയുടെ സഹോദരനാണ്.