പട്ടാമ്പി :മുതുതലയിൽ പിക്കപ്പ് ഇടിച്ച് കാല്നടയാത്രക്കാരന് ദാരുണാന്ത്യം.മുതുതല കൊട്ടിയാട്ടുപറമ്പിൽ വേലായുധനാണ് മരിച്ചത്. 75 വയസായിരുന്നു.
അപകടത്തിൽ ഗുരുതര പരിക്കേറ്റ വേലായുധനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പോലീസ് ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി. പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്കി