സലാല : ഒമാൻ സലാലയിലെ വാഹനാപകടത്തിൽ കുറ്റിപ്പുറം സ്വദേശി മരിച്ചു. കുറ്റിപ്പുറം പള്ളിപ്പടി സ്വദേശി തളികപ്പറമ്പിൽ നൗഫൽ (40) ആണ് മരിച്ചത്.
സ്വകാര്യ കമ്പനിയിൽ ഹെവി ഡ്രൈവറായ നൗഫൽ തുംറൈത്തിൽ നിന്ന് സലാലയിലേക്ക് വരവെയാണ് അപകടം . മറ്റൊരു ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നാണ് വാഹനം അപകടത്തിൽ പെട്ടത്. വാഹനത്തിനത്തിന്റെ ടയറിനടിയിൽ പെട്ട നൗഫൽ തൽക്ഷണം മരിക്കുകയായിരുന്നു.
റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മ്യതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സലാലയിലെത്തിയിട്ട് ഒരു വർഷമായി. നേരത്തെ ദുബൈയിൽ പ്രവാസിയായിരുന്നു.
ഭാര്യ റിഷാന , രണ്ട് മക്കളുണ്ട്. .നിയമ നടപടികൾ പൂർത്തീകരിച്ച് മ്യതദേഹം സലാലയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.