കൂടല്ലൂർ ഗവൺമെൻ്റ് ഹൈസ്കൂളിൻ്റെ ദീർഘകാലത്തെ ആവശ്യമായ സ്കൂൾ ഗ്രൗണ്ടിൻ്റെ പണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ ആവശ്യപ്പെട്ട് ഫിഫ ക്ലബ്ബ് സ്കൂൾ അധികൃതരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും നാട്ടുകാരിൽ നിന്നും ഒപ്പ് ശേഖരിച്ചു.
ഫിഫ ക്ലബ്ബ് പ്രസിഡൻ്റ് റംഷീദ് എം വി യുടെയും എക്സിക്യൂട്ടിവ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് ഒപ്പ് ശേഖരണം നടന്നത്. സ്കൂൾ പ്രധാന അധ്യാപിക ഉൾപ്പടെ മറ്റു അധ്യാപകരും വിദ്യാർത്ഥികളും പി ടി എ അംഗങ്ങളും നാട്ടുകാരും പരിപാടിയുടെ ഭാഗമായി.
ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിന് സ്ഥലം ലഭ്യമായിട്ടും
നല്ലൊരു കളിസ്ഥലം ഒരുക്കാൻ ഇതുവരെ ആയിട്ടില്ല.
കൂടല്ലൂർ എജ്യുക്കേഷണൽ സൊസൈറ്റി സർക്കാറിന് കൈമാറിയ സ്ഥലം നിരപ്പാക്കി ഗ്രൗണ്ട് ഒരുക്കിയാൽ മികച്ച കളിക്കാരും കായിക താരങ്ങളുമുള്ള സ്കൂളിന് അത് മുതൽക്കൂട്ടാകും.ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും ഇതുവരെ പരിഹാരം കണ്ടെത്താനായില്ല.
കുട്ടികൾക്ക് കായിക പരിശീലനത്തിനും മികച്ച കളിക്കാരെ വാർത്തെടുക്കുന്നതിനും സ്കൂളിന് സ്വന്തമായൊരു കളിസ്ഥലം ഒരുക്കാൻ സർക്കാറിന്റെ ഭാഗത്ത് നിന്ന് സത്വര നടപടികൾ വേണമെന്നാണ് സ്കൂൾ അധികൃതരുടെയും വിദ്യാർത്ഥികളുടെയും നാടുകാരുടെയും ആവശ്യം