പട്ടാമ്പി : ഞാങ്ങാട്ടിരിയിൽ വാടക വീട്ടിൽ യുവാവിനെ ദുരുഹ സാചര്യത്തിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി.
വല്ലപ്പുഴ കണ്ടേങ്കാട്ടിൽ ബഷീറാണ് (42) മരിച്ചത്.ഭാര്യയോടൊപ്പം ഞാങ്ങാട്ടിരി വാടക വീട്ടിൽ താമസിച്ച് വരുകയായിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
തൃത്താല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃദദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.