ചങ്ങരംകുളത്ത് ചരക്ക് ലോറിക്ക് പുറകിൽ സ്‌കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

 


ചങ്ങരംകുളം : സംസ്ഥാന പാതയിൽ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ചരക്ക് ലോറിയുമായുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. ഗുരുവായൂർ താമരയൂർ സ്വദേശി  രാഘവൻ(65) ആണ് മരിച്ചത്.

 ഞായറാഴ്‌ച പുലർച്ചെ 6 മണിയോടെയാണ് അപകടം.തൃശ്ശൂർ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ചരക്ക് ലോറിക്ക് പുറകിൽ ഇതേ റോഡിൽ വന്നിരുന്ന സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. 

അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ രാഘവനെ യാത്രക്കാർ ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചങ്ങരംകുളം പോലീസ് അപകട സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു

Below Post Ad