ഈ വർഷവും കുമ്പിടി പ്രവാസി ജമാഅത്തിൻറെ കീഴിൽ സംഘടിപ്പിക്കാറുള്ള ഇഫ്താർ സംഗമം 2025 മാർച്ച് 15 ന് ശനിയാഴ്ച ഖുസൈസിലെ Sports Star Restaurant & Cafe ഹാളിൽ വെച്ച് നടന്നു.
കൂട്ടായ്മയുടെ സെക്രട്ടറി മുഹമ്മദ് യാസിർ തുറക്കൽ സ്വാഗതഭാഷണം അധ്യക്ഷൻ കൂട്ടായ്മയുടെ പ്രസിഡന്റ് റഷീദ് TH പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിച്ചു കമ്മിറ്റിയുടെ ആർ ബി മെമ്പറ്മാരായ മൊയ്തീൻ കുട്ടി കോണിക്കൽ ഷരീഫ് ഹുദവി തുറക്കൽ എന്നിവർ കമ്മിറ്റയുടെ പ്രവർത്തനത്തെ വിലയിരുത്തി സംസാരിച്ചു
വിഭവസമൃദ്ധമായ ഇഫ്‌താർ വിരുന്ന് നടന്നു. പല എമിറേറ്റുകളിൽ നിന്നായി നാട്ടുകാരും സുഹൃത്തുക്കളും കുടുംബങ്ങളുമായി 120 ലേറെ ആളുകൾ പങ്കെടുത്തു . വിശിഷ്ട അതിഥികൾ ആയി നാട്ടിൽ നിന്നെത്തിയഎഞ്ചിനീയർ KM മുഹമ്മദ്ക്ക വേദിയെ അഭിസംബോധന ചെയ്തു.
കുമ്പിടി സ്കൂളിക്ക് പ്രധാന അധ്യാപകരായിരുന്ന ഹരിഗോപി മാഷും വിമല ടീച്ചറും ചടങ്ങിലെ പ്രത്യേക അതിഥികളായിരുന്നു . വേദിയെ അഭിസംബോധന ചെയ്തു രണ്ടു പേരും അവരുടെ സന്തോഷങ്ങൾ അറിയിച്ചു ..
കൂട്ടായ്മയുടെ വൈസ് പ്രസിഡന്റ് ഫിറോസ് ഒറുവിൽ ഇഫ്താറിന് പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു .