വീണുകിട്ടിയ മൊബൈൽ ഫോൺ ഉടമക്ക് നൽകി യുവാവ് മാതൃകയായി

 


കൂറ്റനാട്: വീണുകിട്ടിയ മൊബൈൽ ഫോൺ ഉടമക്ക് നൽകി യുവാവ് മാതൃകയായി. 

പെരിന്തൽമണ്ണ സ്വദേശി അരവിന്ദിന്റെ ഒരു ലക്ഷത്തിലധികം വിലവരുന്ന samsung S24 ultra  മൊബൈൽ ഫോണാണ് പെരിന്തൽമണ്ണ ഗുരുവായൂർ യാത്രയ്ക്കിടയിൽ നഷ്ടമായത്. 

വട്ടേനാട് സ്വദേശി മഹേഷിനാണ് കൂറ്റനാട് വലിയ പള്ളിയുടെ സമീപത്ത് നിന്നും ഫോൺ വീണ് കിട്ടിയത്.

കുന്നംകുളത്ത് എത്തിയപ്പോഴാണ് ഫോൺ നഷ്ടമായ വിവരം അരവിന്ദ് അറിയുന്നത്. ഉടൻ തന്നെ തന്റെ ഫോണിലേക്ക് വിളിച്ചു.ഫോൺ വീണു കിട്ടിയ വിവരം മഹേഷ് പറയുകയും യഥാർത്ഥ ഉടമക്ക് കൈമാറുകയും ചെയ്തു.

വിലപിടിപ്പുള്ള ഫോണിനേക്കാൾ തന്റെ  പ്രധാനപ്പെട്ട ഡാറ്റകളടങ്ങിയ ഫോൺ തിരിച്ച് കിട്ടിയ സന്തോഷത്തിലായിരുന്നു അരവിന്ദ് 

കൂറ്റനാട് TESAS എംപ്ലോയീസ് കോപറേറ്റീവ് സൊസൈറ്റി ജീവനക്കാരനായ മഹേഷ് പൂവണിയിലിന്റെ സത്യസന്തതയെയും മാതൃകപരമായ പ്രവർത്തനത്തെയും ഏവരും പ്രത്യേകം അഭിനന്ദിച്ചു.

Tags

Below Post Ad