പെരുമ്പിലാവ് വീട്ടിൽ നിന്നും അത്യുഗ്ര വിഷമുള്ള മൂർഖനെ പിടികൂടി.പെരുമ്പിലാവ് അൻസാർ കോളേജിന് പിൻവശത്ത് താമസിക്കുന്ന കേബിൾ ശശി എന്ന് അറിയപ്പെടുന്ന കരിക്കാട് പറവൂർ വീട്ടുകഴി വീട്ടിൽ ശശികുമാറിന്റെ വീട്ടിൽ നിന്നാണ് ഇന്ന് പുലർച്ചെ 2 മണിക്ക് അത്യുഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്.
വിദേശയിനം ശ്വാന വർഗ്ഗത്തിൽ പെട്ട റോട്ട് വൈലറും ജർമ്മൻ ഷെപ്പേഡും ഉള്ള വീട്ടിൽ റോട്ട് വൈലറെ രാത്രി കൂട്ടിൽ നിന്നും പുറത്ത് വിടാറുണ്ട്.
റോട്ട് വൈലർ മൂർഖനെ പിടിച്ചു കുടയുകയും,മൂർഖൻ നായയെ കടിക്കുകയും ചെയ്തു.വീട്ടുകാരെ കണ്ണീരിലാഴ്ത്തി പാമ്പ് കടിയേറ്റ റോട്ട് വൈലർ 10 മിനിറ്റിനുള്ളിൽ മരണത്തിന് കീഴടങ്ങി.
വീട്ടുകാർ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ രാജൻ പെരുമ്പിലാവിനെ വിളിക്കുകയും അദ്ദേഹം സ്ഥലത്തെത്തി മൂർഖനെ പിടികൂടി വനം വകുപ്പ് അധികൃതരെ ഏൽപ്പിക്കുകയും ചെയ്തു.