ലഹരി മാഫിയ തഴച്ചു വളരുന്നത് സർക്കാർ നോക്കി നിൽക്കുന്നു.:വി ടി ബൽറാം

 


തൃത്താല = സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ തഴച്ചു വളരുന്നത് സർക്കാർ നിഷ്ക്രിയമായി നോക്കി നിൽക്കുകയാണെന്ന് കെപിസിസി വൈസ്പ്രസിഡന്റ്‌ വി ടി ബൽറാം പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ക്യാമ്പസുകൾ കേന്ദ്രീകരിച് നടത്തി വന്നിരുന്ന മയക്കുമരുന്ന് വേട്ടകൾ ഇന്ന് നിലച്ചിരിക്കുകയാണ്. 

വിമുക്തി പോലുള്ള ബോധവൽക്കരണ പരിപാടികൾക്കുള്ള ഫണ്ട്‌ പോലും ക്രിയാത്മകമായി ചിലവഴിക്കപ്പെടുന്നില്ല. മദ്യനിർമ്മാണ ഫാക്ടറികൾ തുടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാത്രമാണ് എക്സൈസ് മന്ത്രിക്ക് പറയാനുള്ളതെന്ന് വി ടി ബൽറാം കുറ്റപ്പെടുത്തി.

 മയക്കുമരുന്നിനെതിരായ ജനകീയ ക്യാമ്പയിന് സംസ്ഥാന വ്യാപകമായി കോൺഗ്രസ്‌ പാർട്ടി തുടക്കം കുറിക്കുകയാണെന്നും വി ടി ബൽറാം പറഞ്ഞു.

സംസ്ക്കാര സാഹിതി തൃത്താല നിയോജകമണ്ഡലം കമ്മിറ്റി കൂറ്റനാട് നടത്തിയ മയക്കുമരുന്ന് വിരുദ്ധ സായാഹ്ന സദസ്സ് ഉത്ഘാടനം ചെയ്യിത് സംസാരികുകയായിരുന്നു വി ടി ബൽറാം 

പ്രസിഡന്റ്‌ കെ ബി സുധീർ അദ്യക്ഷതവഹിച്ചു. യുവാക്കളുടെ ആക്റ്റിവിസം ഇന്നത്തെ കാലത്ത് തെരുവിൽ കാണുന്നില്ലെന്ന് സാഹിത്യകാരൻ പി സുരേന്ദ്രൻ. മയക്കുമരുന്നിനെ ഉപയോഗിക്കുന്നവരെയും അത് സമൂഹത്തിൽ എത്തിക്കുന്നവരെയും ജനങ്ങൾ തെരുവിലിട്ടു തല്ലുന്ന കാലം വിദൂരമല്ലെന്നും ആദ്ദേഹം കൂട്ടിചേർത്തു.

 ഭരണകൂടം ആവശ്യമായ നടപടികൾ കൈയ്കൊള്ളാത്തപക്ഷം ജനങ്ങൾക്ക് മറ്റുമാർഗ്ഗം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾ സാംസ്കാരിക രംഗത്ത് സജീവമാകണം. അതിലൂടെ ലഭിക്കുന്ന ലഹരി നാടിന് ഗുണകരമായി ഭവിക്കും 

എസ്എഫ്ഐ അവകാശപ്പെടുന്നത് കേരളത്തിലെ ക്യാമ്പസുകൾ മുഴുവൻ അവരുടെ അധീനതയിലാണെന്നാണ്. സ്വഭാവികമായും ക്യാമ്പസുകളിൽ മയക്ക്മരുന്നിന്റെ ഉപയോഗം കൂടുന്നത് തടയിടാൻ അവർക്ക് കഴിയുന്നില്ലെങ്കിൽ അവരതിന് ക്കൂട്ട് നിൽക്കുന്നുയെന്ന് കരുതേണ്ടി വരുമെന്ന് മുസ്ലിം യൂത്ത്ലീഗ് ദേശീയ സെക്രട്ടറി നജ്മ തബ്ഷിറ അഭിപ്രായപ്പെട്ടു.

Tags

Below Post Ad