തൃത്താല കരിമ്പനക്കടവ് ബെവ്‌കോ ബീവറേജ് ഔട്ട്ലെറ്റിൽ 10 വയസുള്ള പെൺകുട്ടിയെ മദ്യം വാങ്ങാൻ വരി നിർത്തിയതായി പരാതി

 


പട്ടാമ്പി - തൃത്താല റോഡിലെ  കരിമ്പനക്കടവ് ബെവ്‌കോ ബീവറേജ് ഔട്ട്ലെറ്റിൽ 10 വയസുള്ള പെൺകുട്ടിയെ മദ്യം വാങ്ങാൻ വരി നിർത്തിയതായി പരാതി.


ഇന്ന് രാത്രി എട്ട് മണിക്കാണ് സംഭവം.10 വയസുള്ള പെൺകുട്ടിയെ രക്ഷിതാവാണ് ബീവറേജ് ഔട്ട് ലെറ്റിൽ വരി നിർത്തിയത്.

വിഷുവിന്റെ തലേ ദിവസമായ ഇന്ന് മദ്യം വാങ്ങിക്കാൻ വലിയ തിരക്കുണ്ടായ സമയത്താണ് കുട്ടിയുമായി ബന്ധു ബീവറേജ് ഔട്ട് ലെറ്റിൽ എത്തുന്നത്. ആളുകൾ പ്രതിഷേധിച്ചിട്ടും ബന്ധു കുട്ടിയെ അവിടെ നിന്ന് മാറ്റിയില്ല.

മദ്യം വാങ്ങാനെത്തിയവർ പകർത്തിയ വീഡിയോ കേന്ദ്രീകരിച്ച് തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു

Tags

Below Post Ad