തൃത്താല കരിമ്പനക്കടവ്
ബീവറേജ് ഔട്ട്ലറ്റിൽ മദ്യം വാങ്ങാൻ മകളെ വരി നിർത്തിയ സംഭവത്തിൽ അച്ഛൻ ഞാങ്ങാട്ടിരി സ്വദേശി സ്റ്റേഷനിൽ ഹാജരാകണമെന്ന് തൃത്താല പോലീസ്
സ്റ്റേഷനിൽ വിളിച്ച് വരുത്തി താക്കീത് ചെയ്താൽ മാത്രം പോര , ഇനിയാരും ഇത്തരം പ്രവർത്തി ചെയ്യാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു
ഇന്നലെ രാത്രി എട്ട് മണിക്കാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബീവറേജ് ഔട്ട് ലെറ്റിൽ മദ്യം വാങ്ങാൻ നിർത്തിയത്.ആളുകൾ പ്രതിഷേധിച്ചിട്ടും രക്ഷിതാവ് കുട്ടിയെ അവിടെ നിന്ന് മാറ്റാൻ തെയ്യാറായില്ല
മദ്യം വാങ്ങാനെത്തിയവർ പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
തൃത്താല പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഞാങ്ങാട്ടിരി സ്വദേശിയോട് ഇന്ന് സ്റ്റേഷനിൽ ഹാജറാൻ ആവശ്യപ്പെട്ടത്