റിയാദ്: എടപ്പാൾ സ്വദേശി താഴത്തേൽ അബ്ദുൽ ഗഫൂർ (58) റിയാദിലെ ഒലയ ഹമ്മാദി ആശുപത്രിയിൽ മരിച്ചു. ഹമ്മാദി ആശുപത്രിക്ക് സമീപമാണ് ഇദ്ദേഹം താമസിച്ചിരുന്നത്.
റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഇക്ബാൽ തിരൂർ, ഹാഷിം കോട്ടക്കൽ എന്നിവരുടെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പുരോഗമിക്കുന്നു.