കുറ്റിപ്പുറം ഭാരതപ്പുഴയില്‍ ചാടിയ യുവതിയെ ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

 


കുറ്റിപ്പുറം : ആത്മഹത്യ ചെയ്യാനായി ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയെ ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കുമ്പിടി കുടല്ലൂര്‍ മണ്ണിയംപെരുമ്പലം സ്വദേശിയായ 38 വയസ്സുകാരിയായ യുവതിയാണ് ബുധനാഴ്ച്ച വൈകുന്നേരം 4.30-ഓടെ കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നും പുഴയിലേക്ക് ചാടിയത്.

നാട്ടുകാര്‍ ഉടനെ കുറ്റിപ്പുറം പോലീസിലും തിരൂര്‍ ഫയര്‍ ഫോഴ്സിലും അറിയിച്ചു.ഇതിനിടയില്‍ പുഴയുടെ പടിഞ്ഞാറ് ഭാഗത്ത് കരയില്‍ നിന്നിരുന്ന ഒരാള്‍ പുഴയിലെ പുല്‍തുരുത്തില്‍ ഒരു യുവതി പിടിച്ചു നില്‍ക്കുന്നത് കണ്ടു.

അയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് റബ്ബര്‍ ബോട്ടില്‍ പുല്‍തുരുത്തില്‍ എത്തുകയും യുവതിയെ രക്ഷപ്പെടുത്തി കരക്കെത്തിക്കുകയുമായിരുന്നു.

നാട്ടുകാര്‍ ഉടനെ യുവതിയെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചികില്‍സ നല്‍കുകയും ചെയ്തു.

കുറ്റിപ്പുറം ഹീല്‍ഫോര്‍ട്ട് ഹോസ്പിറ്റലിന് സമീപത്തു നിന്നും യുവതിയുടെ സ്കൂട്ടറും മൊബൈല്‍ ഫോണും വാഹനത്തിന്റെ ചാവിയും കണ്ടെത്തിയിട്ടുണ്ട്.

യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന്റെ കാരണങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ് . നേരത്തെയും ആത്മഹത്യ ശ്രമങ്ങൾ നടത്തിയിരുന്നു എന്നാണ് സൂചന.

Below Post Ad