ഗൾഫ് മേഖലയിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. യാത്ര പുറപ്പെടുന്നതിന് മുമ്പ് എയർലൈനുമായി ബന്ധപ്പെടുക




കൊച്ചി: ഖത്തർ വ്യോമപാത അടച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്ന് ​ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി അധികൃതർ. കൊച്ചിയിൽ നിന്നും ദോഹയിലേക്ക് 6.53 ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം വഴിതിരിച്ചു വിട്ടു. ഈ വിമാനം മസ്കറ്റിൽ ലാൻ്റിം​ഗ് നടത്തി. ദോഹയിലേക്ക് രാത്രി 12.50 ന് പുറപ്പെടേണ്ട വിമാനവും 10.10 ന് പുറപ്പെടേണ്ട റിയാദ് വിമാനവും റദ്ദാക്കി. പുലർച്ചെ 2.53 ന് കൊച്ചിയിൽ എത്തേണ്ട ഖത്തർ എയർവേസ് വിമാനം എത്താൻ വൈകുമെന്നും വിവരം ലഭിച്ചു. കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് 10.15 ന് പോയ വിമാനം 45 മിനിറ്റിന് ശേഷം തിരിച്ചു വിളിച്ചു

കൊച്ചിയില്‍ നിന്ന് നാളെ പുലര്‍ച്ചെ 4.15ന് പുറപ്പെടേണ്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനം റദ്ദാക്കി

മേഖലയിൽ വ്യോമാതിർത്തി അടച്ച സാ​ഹചര്യത്തിൽ ഒമാൻ വിമാനത്താവളങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും അവരുടെ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അറിയിപ്പ്.


updating..





Below Post Ad