ചെറുതുരുത്തി: ജൂലായ് 12-ാം തിയതി ( ശനി ) കാലത്ത് 7 മണിക്ക് ആറ്റൂരിലെ സ്വന്തം വസതിയിൽ നിന്നും പുറത്തുപോയി കാണാതായ തറയിൽ തൊടി വീട്ടിൽ മൊയ്തീൻ മകളും, പള്ളിപ്പുറം കരിയന്നൂരിൽ താമസിക്കുന്ന വാക്കിയത്തൊടി സലീമിന്റെ ഭാര്യയുമായ 43കാരി ഖദീജ എന്നവരെ ഏർവാടിയിലെ ദർഗയിൽ വച്ചാണ് കണ്ടെത്തിയത്.
ചെറുതുരുത്തി പോലീസിന്റെയും, താനൂർ പോലീസിന്റെയും സംയുക്തമായ അന്വേഷണത്തിലും, സൈബർ സെല്ലിന്റെ സഹായത്തോടെ ലഭിച്ച മൊബൈൽ ഫോൺ ലൊക്കേഷൻ വഴിയാണ് ഖദീജയെ കണ്ടെത്തിയത്.
ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെ എ എസ് ഐ മാരായ കമറുദ്ദീൻ,ജയയശ്രീ എന്നിവരുടെ നേതൃത്വത്തിൽ കദീജയുടെ കുടുംബവും ഉൾപ്പെടെയുള്ള സംഘം ഇന്ന് കാലത്ത് ഏഴുമണിയോടെ ഏർവാടിയിലെത്തി ദർഘയിൽ നിന്നും ഖദീജയെ കണ്ടെത്തിയത്. അവരുമായി സംഘം നാട്ടിലേക്ക് തിരിച്ചു.