പെരിങ്ങോട് സ്കൂൾ ഗ്രൗണ്ടിൽ നിന്നും കളഞ്ഞു കിട്ടിയ ഒന്നര പവന്റെ സ്വർണാഭരണം ഉടമസ്ഥയ്ക്ക് തിരികെ നൽകി അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ ഗൗതം കൃഷ്ണയും അദ്നാൻ ഷായും മാതൃകയായി.
സ്കൂൾ അസംബ്ലിയിൽ വച്ചാണ് ഇവർ ഉടമസ്ഥയ്ക്ക് ആഭരണം കൈമാറിയത്.
കുട്ടികളുടെ സത്യസന്ധതയെയും സന്മനസ്സിനെയും പ്രധാനധ്യാപിക ശ്രീകല ടീച്ചർ അഭിനന്ദിച്ചു. സീനിയർ അധ്യാപിക പത്മജ, ക്ലാസ് ടീച്ചർ സിന്ധു എന്നിവരും പങ്കെടുത്തു. ഗൗതം കൃഷ്ണയുടെയും അദ്നാൻ ഷായുടെയും സദ് പ്രവൃത്തിയിൽ സന്തുഷ്ടി രേഖപ്പെടുത്തിയ ഉടമ കുട്ടികൾക്ക് സമ്മാനങ്ങളും നൽകി.