ഫേസ്ബുക്കിലൂടെ പ്രകോപനപരമായ പോസ്റ്റ്: വിളയൂർ സ്വദേശിയെ എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു

 


പട്ടാമ്പി: ഫേസ്ബുക്ക് പേജിലൂടെ അപകീർത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും കലാപമുണ്ടാക്കുന്ന പ്രകോപന പോസ്റ്റുകളിടുകയും ചെയ്‌തെന്ന പരാതിയിൽ പ്രവാസിയും യൂത്ത് ലീഗ് പ്രവർത്തകനുമായ യുവാവിനെ അറസ്റ്റ് ചെയ്തു. വിളയൂർ കുപ്പൂത്ത് വള്ളിക്കുന്നത്ത് താഹയെയാണ് തിങ്കളാഴ്ച രാവിലെ കൊപ്പം പൊലീസ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തത്.

സൗദിയിൽ ജോലിയുള്ള യുവാവ് നാട്ടിലേക്കുള്ള യാത്രയിൽ ഞായറാഴ്ച രാത്രി വിമാനത്താവളത്തിലെത്തിയപ്പോൾ തടഞ്ഞുവെച്ച് കൊപ്പം പൊലീസിനെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു


Below Post Ad