വാവനൂർ ശ്രീപതി എഞ്ചിനീയറിങ് കോളേജിൽ "ഭൂമികക്ക് ഒരു തൈ" വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു

 

കൂറ്റനാട്:കേരള പ്രകൃതി സംരക്ഷണ സംഘം *ഭൂമികക്ക് ഒരു തൈ* പരിപാടി വാവനൂർ ശ്രീപതി എഞ്ചിനീയറിങ് കോളേജിൽ സംഘടിപ്പിച്ചു. മുൻ എം.എൽ.എ.വി.ടി.ബൽറാം ഉദ്ഘാടന കർമ്മം നിർവഹിച്ചു.

പ്രകൃതി സംരക്ഷണസംഘം കേരളം സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റർ പ്രദീപ് ചെറുവാശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ:എസ്.പി.സുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നടത്തി.

പ്രകൃതി സംരക്ഷണ സംഘം സ്റ്റേറ്റ് കോർഡിനേറ്റർ ഷാജി തോമസ്.എൻ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ബ്രോഷറും പ്രകൃതി സംരക്ഷണ സംഘം കേരളം യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ജോബിൻ പനക്കൽ വൃക്ഷ തൈ യും കോളേജ് അധികൃതർക്ക് നൽകി.

ശ്രീപതി കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ  ആർ.രജനീഷ്, ഹെഡ് ഓഫ് ദി ഡിപ്പാർട്ടുമെന്റ്,സാഗർ.എം.നാരായണൻ,അസി:പ്രൊഫസർ പി.ഹിതേഷ്,അവസാന വർഷ വിദ്യാർത്ഥി എം.ജി അമൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ഭൂമികക്കൊരു തൈ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന ക്വിസ് മത്സരത്തിലെ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനമായി വൃക്ഷ തൈകളും നൽകി.

Below Post Ad