സ്കൂൾ , കോളേജുകളിൽ നടക്കുന്ന ഓണാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് പൊതുനിരത്തിൽ യാതൊരുവിധ ആഘോഷ പരിപാടികളും അനുവദിക്കുന്നതല്ല.
ആൾട്ടറേഷൻ വാഹനങ്ങൾ, പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുക പോലുളള പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് തൃത്താല പോലീസ് മുന്നറിയിപ്പ് നൽകി.