പെരിന്തല്‍മണ്ണ: ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി യുവാവ്. പെരിന്തല്‍മണ്ണയിലാണ് സംഭവം. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.
Updating..
ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചയാളെ #തിരിച്ചറിഞ്ഞു.
___________________
ഇന്നലെ ( ശനി) വൈകുന്നേരം 6.30 മണിയോടെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയുടെ ഒമ്പതാം നിലയിൽ നിന്ന് താഴേക്ക് ചാടി പരിക്ക്പറ്റി മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു.
മലപ്പുറം ജില്ല കരുവാരകുണ്ട് കേരളഎസ്റ്റേറ്റിലെ പരേതനായ നാലകത്ത് മുസ്തഫയുടെ മകൻ 22 വയസുള്ള നൂറുൽ അമീനാണ് മരണപ്പെട്ടത്.
കേരള എസ്റ്റേറ്റിലെ പള്ളിക്കരവളപ്പിൽ സുഹറയാണ് മാതാവ്.മുസ്തഫയുടെയും, സുഹറയുടെയും ഏക മകനാണ് നൂറുൽ അമീൻ.