പട്ടിത്തറ : കക്കാട്ടിരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹത്തിന് തുടക്കം കുറിച്ചു. ക്ഷേത്രം തന്ത്രി ഈക്കാട്ടുമന നീലകണ്ഠൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
സജിത്ത് പണിക്കർ അധ്യക്ഷനായി. ശിവഗിരി മഠം സ്വാമി അഭയാനന്ദ മുഖ്യാതിഥിയായി.അഡ്വ. രാജേഷ് വേങ്ങാലിൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഒ.കെ.എൻ നമ്പൂതിരിപ്പാടിനെ ആദരിച്ചു. രവീന്ദ്രൻ വെളിച്ചപ്പാട്, കെ മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.
ഓഗസ്റ്റ് 15വരെ നടക്കുന്ന സപ്തഹത്തിന് ഭാഗവതശ്രീ കേശവദാസ് യജ്ഞാചാര്യനാകും.