തൃത്താല : സുസ്ഥിര തൃത്താല കാർഷിക കാർണിവലിന്റെ വിളവെടുപ്പ് മഹോത്സവത്തിന്റെ ഭാഗമായി JMK മത്സ്യ കർഷകനായ തൃത്താല മാട്ടായയിലെ ശ്രീ. ബീരാൻ കുട്ടിയുടെ പടുതാകുളത്തിലെ വരാൽ മത്സ്യ വിളവെടുപ്പ് ബഹു. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. M. B രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.
തൃത്താല ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി പി. കെ. ജയ അധ്യക്ഷയായ ചടങ്ങിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഇൻചാർജ് ശ്രീമതി രാജി കെ. എസ്. സ്വാഗതം പറഞ്ഞു. നവകേരളം കർമ പദ്ധതി ജില്ലാ കോർഡിനേറ്റർ ശ്രീ. സൈതലവി പി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി. ശ്രീനിവാസൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു. ഫിഷറീസ് ഓഫീസർ ശ്രുതി ആർ നായർ ചടങ്ങിൽ നന്ദി അറിയിച്ചു. കൂടാതെ ഫിഷറീസ് ഓഫീസർ കാശിഫ് മിൻഹാജ്, പ്രൊജക്റ്റ് കോർഡിനേറ്റർമാർ, അക്വാകൾച്ചർ പ്രൊമോട്ടർമാർ, മത്സ്യ കർഷകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.