ചാലിശ്ശേരി - പട്ടാമ്പി റോഡ് നവീകരണം ഇന്ന് (ചൊവ്വ) വൈകിട്ട് അഞ്ചിന് കൂറ്റനാട് സെൻ്ററിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും.
ചാലിശ്ശേരി തണത്തറ പാലം മുതൽ പട്ടാമ്പി തൃത്താല റോഡ് ജങ്ഷൻ വരെയുള്ള 14 കിലോമീറ്റർ റോഡാണ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്നത്. റീബിൽഡ് കേരള ഇനീഷ്യേറ്റീവ്സിൽ നിന്ന് 63.79 കോടി ചെലവഴിച്ചാണ് നവീകരണം.
റോഡിന്റെ ഇരുവശങ്ങളിലും നവീകരണത്തിൻ്റെ ഭാഗമായി വീതികൂട്ടും. 28 കൾവർട്ടുകൾ പുതുക്കിപ്പണിയും. ആവശ്യമായ സ്ഥലങ്ങളിലെല്ലാം അഴുക്കുചാലുകളും സ്ഥാപിക്കും. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും ബസ് ബേകളും ഒരുക്കും. 2026 ഫെബ്രുവരിയിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
