സ്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ച് കൈ അറ്റ് കോളേജ് അധ്യാപികക്ക് ദാരുണാന്ത്യം


 

പാലക്കാട് : സ്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ച് കൈ അറ്റ് കോളേജ് അധ്യാപികക്ക് ദാരുണാന്ത്യം.പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ രാവിലെ 11 മണിയോടുകൂടിയാണ് അപകടമുണ്ടായത്.

 സർവീസ് റോഡിൽ ഒരു സ്ത്രീ കിടക്കുന്നു എന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാളയാർ പൊലീസും നാട്ടുകാരും ചേർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ ആൻസിയുടെ വലതുകൈ മുട്ടിന് താഴെ വച്ച് മുറിഞ്ഞ് പോയിരുന്നു. 

ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആൻസിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമ്പോഴായിരുന്നു മരണം. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ അധ്യാപികയാണ് ആൻസി. കോളേജിൽ വച്ച് നടക്കുന്ന ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിന് സ്കൂട്ടറിൽ പോകുമ്പോഴാണ് അപകടമുണ്ടായത്.

Below Post Ad