മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം നടത്തി

 



കുമരനെല്ലൂർ :ഫിഷറീസ് വകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്ത മായി നടപ്പിലാക്കുന്ന 2025/2026 വർഷത്തെ ജനകീയ മത്സ്യ കൃഷി പദ്ധതി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പൊതു കുളങ്ങൾക്കും, സ്വകാര്യ വ്യക്തി കൾക്കും ഉള്ള മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം കപ്പൂർ ഗ്രാമ പഞ്ചായത്തിൽ വെച്ച് നടന്നു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  ആമിനയുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷറഫുദ്ധീൻ കളത്തിൽ വിതരണോൽഘടനം നിർവഹിച്ചു. 

മെമ്പർ മാരായ ജയൻ, സുജിത, മുംതാസ്, ഹൈദരാലി എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. പ്രൊജക്റ്റ്‌ കോർഡിനേറ്റർ സ്വാതി പദ്ധതി വിശദീകരണം നടത്തി. അക്വാ കൾ ച്ചർ പ്രമോട്ടർ പി എം ശശികുമാർ സ്വാഗതവും മൻസൂർ നന്ദിയും പറഞ്ഞു.

 18പൊതു കുളങ്ങളിലേക്കായി 17200മത്സ്യ കുഞ്ഞുങ്ങളെയും, സ്വകാര്യ കുളങ്ങളിലേക്കായി 26 കർഷകർക്ക് 5910,കുഞ്ഞുങ്ങളെയും വിതരണം ചെയ്തു. കാർപ്പ് വിഭാഗത്തിൽ പെട്ട കട്ടല, മൃഗല, സൈപ്രസ് എന്നിവയാണ് നൽകിയത്.

Below Post Ad