പെൻഷൻകാരോടുള്ള സർക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണം : കെ എസ് എസ് പി എ.

 



കൂറ്റനാട് : സർവീസ് പെൻഷൻകാരോടുള്ള സർക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണമെന്ന് കെ എസ് എസ് പി എ.തൃത്താല നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

 ഐ എ എസ് കാരടക്കമുള്ളവർക്ക് ഡി എ അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും നൽകുമ്പോൾ പെൻഷൻകാർക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിഖ വിതരണം ചെയ്യാതെ വയോധികരെ സർക്കാർ വഞ്ചിച്ചിരിക്കുകയാണ്. 

പ്രസിഡന്റ്‌ പി ഇബ്രാഹിംകുട്ടിയുടെ ആധ്യക്ഷതയിൽ നടന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ്‌ ഒ പി ഉണ്ണിമേനോൻ ഉദ്ഘാടനം ചെയ്തു. വി കെ ഉണ്ണികൃഷ്ണൻ, കെ വി അച്യുതൻ, ദാസ് പടിക്കൽ, വി ആർ ഋഷഭദേവൻ നമ്പൂതിരി, രാജൻ പൊന്നുള്ളി, കെ സി രാജഗോപാലൻ, സി ആബിദലി, നാരായണൻ പട്ടത്ത്, എം മോഹൻ കുമാർ, യു വിജയകൃഷ്ണൻ, എ ജയദേവൻ എന്നിവർ പ്രസംഗിച്ചു. വി എ ശ്രീനിവാസൻ സ്വാഗതവും മുരളി മൂത്താട്ട് നന്ദിയും പറഞ്ഞു.

Tags

Below Post Ad