സുബ്രതോ കപ്പ് ജേതാക്കളായ കേരള ടീമിന്റെ നായകൻ ജാസിമിന് ജന്മനാടിന്റെ ഉജ്ജ്വല വരവേൽപ്പ്

 


പള്ളിപ്പുറം:ചരിത്രത്തിൽ ആദ്യമായി സുബ്രതോ കപ്പ് ജേതാവായ കേരള ടീമിന്റെ ക്യാപ്റ്റൻ ജാസിമിന് പള്ളിപ്പുറം റയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. തുടർന്ന് വാദ്യ മേള അകമ്പടിയോടെ കൊടിക്കുന്നിലേക്ക് ഘോഷയാത്ര സംഘടിപ്പിച്ചു.

ജന്മനാടിന്റെ ഉജ്ജ്വല വരവേൽപ്പാണ് പരുതൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും വെസ്റ്റ് ലാന്റ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ചത്.

ചടങ്ങിൽ പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എപിഎം സക്കറിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷിത ദാസ് 'ജില്ലാ പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോൾ ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംപി ഹസൻ, വാർഡ് മെമ്പർമാരായഎ കെ എം അലി, രജനിചന്ദ്രൻ,/സൗമ്യ , ശാന്തകുമാരി, ശിവശങ്കരൻ, ശ്രീനി പി ,രമണി സുധീർ ,ടി കെ ചേക്കുട്ടി നിസാർ മാസ്റ്റർ, പി പി സലീം എന്നിവർ പ്രസംഗിച്ചു.

Below Post Ad