ചരിത്രപിറവിയുടെ അമരക്കാരൻ ജാസിം അലിക്ക് ജന്മനാടിന്റെ സ്വീകരണം ഇന്ന്

 


പരുതൂർ : ചരിത്രപിറവിയുടെ അമരക്കാരൻ ജാസിം അലിക്ക് പരുതൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഇന്ന് ജന്മനാടിന്റെ സ്വീകരണം.

വൈകീട്ട് 3 മണിക്ക് പള്ളിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും സ്വീകരിച്ച് തുറന്ന വാഹനത്തിൽ  വാദ്യമേള അകമ്പടിയോടുകൂടി ഘോഷയാത്ര അമ്പാട്ടുപറമ്പിലേക്ക്

ചരിത്രത്തിൽ ആദ്യമായി സുബ്രതോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ (അണ്ടര്‍ 17 ) കന്നികിരീടം നേടിയ ടീമിനെ നയിച്ചത് പരുതൂർ കൊടുമുണ്ടയിലെ പി പി മുഹമ്മദ് ജസീം അലി ആയിരുന്നു

പരുതൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറിയുമായ അലിയുടെയും റുഖിയയുടെയും മകനാണ് ജാസിം

Below Post Ad