ഇന്ന് ലോക ഹൃദയ ദിനം...
ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.
2025-ലെ ലോക ഹൃദയ ദിനത്തിന്റെ തീം "ഒരു ബീറ്റ് നഷ്ടപ്പെടുത്തരുത്" (Don't Miss a Beat) എന്നതാണ്,
ഇത് ഓരോ ഹൃദയമിടിപ്പും പ്രധാനമാണെന്നും ഹൃദയാരോഗ്യത്തിൽ ജാഗ്രത പാലിക്കണമെന്നും ഓർമ്മിപ്പിക്കുന്നു....
ശരിയായ വ്യായാമം ഹൃദയത്തെ കാക്കും. ദിവസവും അര മണിക്കുറെങ്കിലും നന്നായി വ്യായാമം ചെയ്യുക.
നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വ്യായാമ മുറകളാണ് തെരഞ്ഞെടുക്കേണ്ടത്. പ്രായമായവർ നടക്കുന്നതാണ് നല്ലത്. ചെറുപ്പക്കാർ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നത് നല്ലതാണ്.
ആരോഗ്യമുള്ള ഹൃദയത്തിനെ സന്തോഷം നൽകാനാകൂ