നോവായി മിദ്‌ലാജ്; എല്ലാ നിസ്കാരത്തിനും പള്ളിയിൽ ജമാഅത്തിന് എത്തിയതിന് കഴിഞ്ഞ നബിദിനത്തിന് മഹല്ല് കമ്മിറ്റിയുടെ ആധരം ഏറ്റുവാങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

 



സുബ്ഹിയടക്കം എല്ലാ നിസ്കാരത്തിനും പള്ളിയിൽ ജമാഅത്തിന് എത്തിയതിന് മഹല്ല് കമ്മിറ്റിയുടെ ആധരം ഏറ്റുവാങ്ങിയ 12- കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു.

 ചെർക്കള പാടിയിലെ മിദ്‌ലാജാണ് മധുവാഹിനി പുഴയോട് ചേർന്ന ചാലിൽ കുളിച്ചു കൊണ്ടിരിക്കെ ഒഴുക്കിൽപ്പെട്ട് മരിച്ചത്. 

ആഗസ്റ്റ് 30-ന് ഒഴുക്കിൽപ്പെട്ട മിദ്‌ലാജിന്റെ മൃതദേഹം ആലംപാടി പാലത്തിന് സമീപത്ത് നിന്നാണ് ലഭിച്ചത്. 

കഴിഞ്ഞ നബിദിനത്തിനായിരുന്നു മിദ്‌ലാജിനെ ജമാഅത്ത് കമ്മിറ്റി സൈക്കിൾ സമ്മാനമായി നൽകി ആദരിച്ചിരുന്നത്. 

ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ അന്ന് ഏറെ വൈറലായിരുന്നു.




Tags

Below Post Ad